ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും അംഗനവാടി ടീച്ചറുമായിരുന്ന പി പി ആമിന ടീച്ചർ നിര്യാതയായി.
06 Aug 2019
ഓമശ്ശേരിഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും അംഗനവാടി ടീച്ചറുമായിരുന്ന കൽപ്പള്ളിച്ചാലിൽ പിപി ആമിന ടീച്ചർ (58 വയസ്സ്) നിര്യാതയായി.
അസുഖത്തെ തുടർന്ന് രണ്ട് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടേയാണ് മരണപ്പെട്ടത്.
സിപിഐഎം ഓമശ്ശേരി ലോക്കൽ കമ്മറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ഓമശ്ശേരി ഏരിയ വൈസ്പ്രസിഡണ്ടു കൂടിയായKC അബ്ദുറഹിമാനാണ് ഭർത്താവ്.
മക്കൾ: ആയിശ, റസ് ലീന,
മരുമക്കൾ: മുനീർ, അബ്ദുസമദ്.
1996 ലും 2001ലും ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇടത് പക്ഷമെമ്പറായും അതിൽ അഞ്ച് വർഷം പഞ്ചായത്ത് പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്,
ഓമശ്ശേരി,പാറോൽ, മുടൂർ, കോടഞ്ചേരി, അമ്പലത്തിങ്ങൽ എന്നിങ്ങനെ ഒട്ടനവധി അംഗനവാടികളിൽ വിവിധ വർഷങ്ങളിൽ
സേവനമനുഷ്ടിച്ചിട്ടുണ്ട്. സാമൂഹിക സാംസ്കാരിക മേഘലകളിലും നാട്ടുകാർക്കിടയിലും എക്കാലത്തും സൗഹൃദത്തിന്റെ സ്നേഹവായ്പ്പുകൾ ഏറ്റുവാങ്ങാൻ ആമിന ടീച്ചർക്ക് സാധിച്ചിരുന്നു.
മയ്യിത്ത് നിസ്കാരം (06/08/2019 ന്) ഇന്ന് ഉച്ചക്ക് 01:15 PM ന് താഴേ ഓമശ്ശേരി ജുമാമസ്ജിദിലും
01: 45 PM ന് ചോലക്കൽ ജുമാ മസ്ജിദിലും വെച്ച് നടക്കും
-