മുത്തലാഖ് നിരോധന നിയമം: താമരശ്ശേരിയിൽ യുവാവ് അറസ്റ്റിൽ; കേരളത്തില്‍ ആദ്യ അറസ്റ്റ്
മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യ അറസ്റ്റ് നടന്നു. കോഴിക്കോട് മുക്കം ചുള്ളിക്കാംപറമ്പ് സ്വദേശി കണ്ടത്തിൽ ഹൗസിൽ ഹുസാമിനെയാണ് താമരശ്ശേരി പോലീസ് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
താമരശ്ശേരി കോടതിയുടെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് അറസ്റ്റ്. മുസ്ലിം വുമൺസ് പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ആക്ട് 2019 പ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ ആക്ടിലെ 2,3 സെക്ഷനുകൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുത്തലാഖ് ചൊല്ലിയതിന് സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്. ഹുസാമിന്റെ ഭാര്യ താമരശ്ശേരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതനുസരിച്ചാണ് കോടതിയുടെ അറസ്റ്റ് വാറണ്ട്.