ക്വാളിറ്റി മാനേജ്‌മെന്റ് പ്രാക്ടീസസ് ഇൻ മെഡിക്കൽ ലബോറട്ടറി സർട്ടിഫിക്കറ്റ് പ്രോഗ്രാം:
കേരള സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡവലപ്‌മെന്റ് സെന്ററായ പുന്നപ്ര കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കിംഗ് ദി ബസ്റ്റ് (കിംമ്പ്), ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകൾക്കായി നൈപുണ്യ വികസന ക്ലാസുകൾ ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ മെഡിക്കൽ ലബോറട്ടറി രംഗത്തുളള ഡോക്ടർമാർക്കും, ലാബ് ടെക്‌നീഷ്യൻമാർക്കും, ക്വാളിറ്റി എക്‌സിക്യൂട്ടിവുകൾക്കും വേണ്ടിയാണ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ക്വാളിറ്റി മാനേജ്‌മെന്റ് പ്രാക്ടീസസ് ഇൻ മെഡിക്കൽ ലബോറട്ടറി എന്ന ട്രെയിനിംഗ് പ്രോഗ്രാം ആഗസ്റ്റിൽ നടത്തും. ഈ പാർട്ട്‌ടൈം പ്രോഗ്രാമിൽ നിലവിൽ ജോലിചെയ്യുന്നവർക്കും, എം.എൽ.റ്റി/ഡി.എം.എൽ.റ്റി കഴിഞ്ഞ ലാബ് ടെക്‌നീഷ്യൻമാർക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും 7902381031, 9048110031, 9447729772, www.kimbpunnapra.org.