Peruvayal News

Peruvayal News

ഭിന്ന ശേഷിക്കാരുടെ പുനരധിവാസം ഉറപ്പുവരുത്തുക.

ഭിന്ന ശേഷിക്കാരുടെ പുനരധിവാസം ഉറപ്പുവരുത്തുക. 


കേരളത്തിൽ പ്രളയം മൂലം ഭിന്നശേഷിക്കാരായ വരുടെ നിരവധി വീടുകൾ നാശനഷ്ടം വരികയും, വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് DAWF മാവൂർ പഞ്ചായത്ത് കൺവെൻഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കൺവെൻഷൻ മാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ.എം.ധർമ്മജൻ ഉദ്ഘാടനം ചെയ്തു.DAWFഅഖിലേന്ത്യാ കൗൺസിൽ അംഗം ഗിരീഷ് കീർത്തി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ഇ.വിശ്വനാഥൻ, പ്രസിഡണ്ട് ജിജിൻ.ബി.എസ്.എന്നിവർ സംസാരിച്ചു.പി.കെ. നിഖിൽ ചെറൂപ്പ അദ്ധ്യക്ഷത വഹിച്ചു. പി.കെ.നാരായണൻ സ്വാഗതം പറഞ്ഞു.  പി.കെ.നാരായണൻ സെക്രട്ടറി, പി.കെ. നിഖിൽ ചെറൂപ്പ പ്രസിഡണ്ട് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Don't Miss
© all rights reserved and made with by pkv24live