കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസർ താത്കാലിക നിയമനം:
ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. കെമിസ്ട്രിയിൽ എം.എസ്.സി ബിരുദം യോഗ്യതയുള്ളവർ (നെറ്റ് അഭികാമ്യം) ഏഴിന് രാവിലെ പത്തിന് ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്:www.gecbh.ac.in സന്ദർശിക്കുക