പ്രളയബാധിതർക്ക് സഹായവുമായി തലയാട് ഹെൽപ്പ് ഡസ്‌ക്ക് റിലീഫ് വൊളന്റിയർമാർ
തലയാട് :പ്രളയബാധിതരുടെ കണ്ണീരൊപ്പാനുള്ള പ്രയത്നത്തിലാണ് തലയാട് ഹെൽപ്പ് ഡസ്‌ക്ക് വൊളന്റിയർമാർ.
നവമാധ്യമ കൂട്ടായ്മയായ തലയാട് ഹെൽപ്പ് ഡെസ്ക്കിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസത്തിനുള്ള വിഭവസമാഹരണവും വിതരണവും സജീവമാണ്.
തലയാട് പെട്രോൾപമ്പിന് എതിർവശമുള്ള കിഴക്കരകാട്ട് കോംപ്ലക്സിൽ തുടങ്ങിയ കലക്‌ഷൻ സെന്ററിൽ വൊളന്റിയർമാർ രാപകലില്ലാതെ സഹായ ഹസ്തവുമായി രംഗത്തുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്ക ദുരിതം തുടങ്ങിയത് മുതലാണ് തലയാട് ഹെൽപ്പ് ഡസ്ക് അ പ്രവർത്തനം തുടങ്ങിയത്.
പ്രവർത്തനം തുടങ്ങി ഒരു വർഷമാകുമ്പോൾ
സമാഹരിച്ച ഭക്ഷണ സാധനങ്ങൾ, വസ്ത്രം, ശുചീകരണ ഉപകരണങ്ങൾ, അണുനാശിനികൾ എന്നിവ തരംതിരിച്ചു ആവശ്യമുള്ള
വീടുകളിലും ദുരിതാശ്വാസ ക്യാംപുകളിലേക്കും എത്തിച്ചു നൽകുകയാണ് തലയാട് ഹെൽപ്പ് ഡസ്‌ക്ക് പ്രവർത്തകർ .
അരി, പഞ്ചസാര, ചായപ്പൊടി, തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് വിതരണവും തുടങ്ങി. ഭക്ഷണ സാധനങ്ങളുൾപ്പെടെ
എല്ലാ സാധനങ്ങളും സുമനസ്സുകൾ കലക്‌ഷൻ സെന്ററിൽ എത്തിക്കുന്നുണ്ട് . ഇവ അപ്പപ്പോൾ തന്നെ പാക്കറ്റുകളാക്കാൻ തലയാട് ആട് ഹെൽപ്പ്‌ഡെസ്‌ക്ക് വളണ്ടിയർമാർ സന്നദ്ധരാണ്.