പരിചയ സമ്പന്നരായ അധ്യാപകർ വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഓഫീസ് സമയത്തിനുശേഷവും അവധി ദിവസങ്ങളിലും ക്ലാസ്സുകൾ എടുക്കും. വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ, കൗൺസിലിംഗ് ക്ലാസ്സുകളും നടത്തും. ഒരു വിഷയത്തിൽ കുറഞ്ഞത് 50 മണിക്കൂർ ക്ലാസ്സും, മോഡൽ പരീക്ഷകളും വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും. വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൗജന്യമാണ്. എസ്.ടി വിദ്യാർത്ഥികൾക്ക് മാസം ആയിരം രൂപ പോക്കറ്റ് മണിയും ലഭിക്കും. പദ്ധതിയിൽ ചേരുവാൻ താത്പര്യമുള്ളവർ mfsremedial@gmail.com ലേക്ക് പേര്, മേൽവിലാസം, ഫോൺ/മൊബൈൽ നമ്പർ, പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങളുടെ പേര് എന്നിവ ചേർത്ത് മെയിൽ അയയ്ക്കണം. ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിങ് സ്‌കൂൾ, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജം., തിരുവനന്തപുരം-695 033, കേരള. ഫോൺ: 0471-2307733, 9207133385, 7907759495.
പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കായി സൗജന്യ പഠന പദ്ധതി സംഘടിപ്പിക്കുന്നു.
സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂളും പട്ടികജാതി-പട്ടികവർഗ വകുപ്പും സംയുക്തമായി എൻജിനിയറിങ് കോഴ്‌സ് പൂർത്തിയാക്കാത്തവർ, പരീക്ഷയിൽ പരാജയപ്പെട്ടവർ, ചില വിഷയങ്ങളിൽ പരീക്ഷ എഴുതാനുള്ളവർ, ഇപ്പോൾ പഠിച്ച് കൊണ്ടിരിക്കുന്ന പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കായി സൗജന്യ പഠന പദ്ധതി സംഘടിപ്പിക്കുന്നു.