സ്‌കോൾ കേരള; വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനം തിയതി നീട്ടി:
സ്‌കോൾ കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2019-21 ബാച്ചിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെ ഫീസടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ അതത് സ്‌കൂൾ പ്രിൻസിപ്പാളിന് സമർപ്പിക്കണം. അന്വേഷണങ്ങൾക്ക് 0471-2342950, 2342271, 2342369 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ജില്ലാ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം.