നൈപുണ്യ പരിശീലനത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു:
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ മുഖേന സ്‌കില്‍ അപ്ഗ്രഡേഷന്‍ പരിശീലനം നല്‍കുന്നു. ഗവണ്‍മെന്റ് ഐ.ടി.ഐകളായ അരീക്കോട്, പുഴക്കാട്ടിരി, നിലമ്പൂര്‍, തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി നൈപുണ്യ വികസന പരിപാടിയിന്‍ കീഴില്‍ നല്‍കുന്ന സാങ്കേതിക കോഴ്സുകള്‍ നല്‍കും. കോഴ്സ് തുകയുടെ 75 ശതമാനം നോര്‍ക്ക റൂട്ട്സ് വഹിക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മുന്‍ഗണന (ബിപിഎല്‍) വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.org ലും നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) ലും ലഭ്യമാണ്. താത്പ്പര്യമുളളവര്‍ ഓഗസ്റ്റ് 14ന് മുമ്പായി നോര്‍ക്കയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.