മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം; അതിതീവ്രമഴയുണ്ടാകില്ല
മഴ കുറഞ്ഞുവെന്ന ആശ്വാസകരമായ അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്രമഴ അനുഭവപ്പെടില്ല. തീരപ്രദേശങ്ങളിലാകും ശക്തമായ മഴയുണ്ടാകുക.
മഴ കുറഞ്ഞുവെന്ന ആശ്വാസകരമായ അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകും. എങ്കിലും വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം ലഭിച്ച അതിതീവ്രമഴ ഉണ്ടാകില്ല.
മഴക്കെടുതിയില്‍ 58 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ കണക്ക്. 1654 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2,87,585 പേരാണ് ക്യാമ്പുകളിലുള്ളത്. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.