Peruvayal News

Peruvayal News

പെരുവയലിൽ ക്ലോറിനേഷന് തുടക്കം

പെരുവയലിൽ ക്ലോറിനേഷന് തുടക്കം


പ്രളയത്തെ തുടർന്ന്  രണ്ടായിരത്തിലേറെ കുടുംബങ്ങൾ വീടൊഴിഞ്ഞ പെരുവയൽ ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വിപുലമായ ക്ലോറിനേഷൻ പ്രവർത്തനം നടത്തും.  ഇതിനായി ഇന്നും നാളെയുമായി പ്രളയം നേരിട്ട വാർഡുകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു പ്രവർത്തിക്കും.
ഗ്രാമപഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും യോഗം പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പ്രസിഡണ്ട് വൈ.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ, ടി.എം.ചന്ദ്രശേഖരൻ , ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് , പെർഫോമൻസ് ഓഡിറ്റ്  വിഭാഗം സീനിയർ സൂപ്രണ്ട് എ. ഉദയൻ ,സി.ഡി.എസ് ചെയർപേഴ്സൺ റീന പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live