Peruvayal News

Peruvayal News

മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ കരാർ നിയമനം:

മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ കരാർ നിയമനം:


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  എമർമജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയാണ് യോഗ്യത.  പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മെഡിസിൻ/ സർജറി/ പൾമണറി മെഡിസിൻ/ അനസ്‌തേഷ്യ/ ഓർത്തോ വിഭാഗത്തിൽ പി.ജി ഉള്ളവരേയും പരിഗണിക്കും.  പ്രതിമാസ വേതനം 54,200 രൂപ.  ഉദ്യോഗാർഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 21ന് രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.
Don't Miss
© all rights reserved and made with by pkv24live