Peruvayal News

Peruvayal News

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്‌ അഗതി രഹിത കേരളം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്‌
അഗതി രഹിത കേരളം
ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.



അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി  മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ മുഖേന നടപ്പിലാക്കിയ ഭക്ഷണ കിറ്റ്  വിതരണത്തിന്റെ ഉത്ഘാടനം 
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എ അഹമ്മദ്‌ സഗീർ നിർവഹിച്ചു. 
മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിലെ അശരണരും നിരാലംബരുമായ മുഴുവന്‍ അഗതി കുടുംബങ്ങളെയും നിലവിലെ ആശ്രയ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏകീകൃത പദ്ധതി എന്ന നിലയിലാണ് അഗതി രഹിത കേരളം പദ്ധതി നടപ്പിലാക്കുന്നത്.



 115 പേർക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റഹ്‌മ മുജീബ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ എൻ ബഷീർ, 
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹർബാനു.സി, 
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബാബുരാജ് പി കെ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ. എം,  മെമ്പർമാരായ അബ്ദുള്ള മൗലവി, മൊയ്‌തീൻ കോയ, ഷാഹിദ. ഡി, സാറാബി എം.സി, രശ്മി, ഖൈറുന്നീസ. പി കെ,  സി ഡി എസ് പ്രസിഡന്റ് ഫാത്തിമ കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Fathimakutty
Cds president 
9744406501
Don't Miss
© all rights reserved and made with by pkv24live