Peruvayal News

Peruvayal News

മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കാൻ പദ്ധതി:

മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കാൻ പദ്ധതി:


വ്യവസായ വകുപ്പ് മുഖേന എടുത്ത മാർജിൻ മണി വായ്പ കുടിശ്ശിക അടച്ചു തീർക്കാൻ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സഹായിക്കുന്നതിന് സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഇത് പ്രകാരം നവംബർ ഏഴുവരെയുളള കാലയളവിൽ നിബന്ധനകൾക്ക് വിധേയമായി വായ്പാ കുടിശ്ശിക തീർപ്പാക്കാം. പിഴ പലിശ പൂർണ്ണമായും ഒഴിവാക്കും. ആറ് ശതമാനം പലിശ കണക്കാക്കുന്നതും പലിശയുടെ 50 ശതമാനം തുക ഇളവ് ചെയ്യും. ഇപ്രകാരം കണക്കാക്കുന്ന പലിശ മുതൽ തുകയേക്കാൾ അധികരിക്കുന്നപക്ഷം മുതൽ തുകയ്ക്കു തുല്യമായി പലിശതുക നിജപ്പെടുത്തും. ഇപ്രകാരം കണക്കാക്കുന്ന വായ്പ കുടിശ്ശിക തുകയുടെ (മുതൽ + 50 ശതമാനം പലിശ) 50 ശതമാനം ആദ്യഗഡുവായി ഈ ഉത്തരവ് തീയതി (08.08.2019) മുതൽ മുന്നുമാസത്തിനകം അടയ്ക്കണം. ബാക്കി കുടിശ്ശിക ഒരു വർഷത്തിനുളളിൽ രണ്ട് ഗഡുക്കളായി അടച്ച് ലോൺ അക്കൗണ്ട് തീർപ്പാക്കാം.
Don't Miss
© all rights reserved and made with by pkv24live