പ്രളയം - മൃഗ സംരക്ഷണമേഖയിൽ നഷ്ടം സംഭവിച്ചവർ പ്രത്യേക അപേക്ഷ നൽകണം:
പ്രളയം ,മൃഗസംരക്ഷണ മേഖലയിൽ സംഭവിച്ചിട്ടുള്ള നാശ നഷ്ടങ്ങൾക്ക് ആശ്വാസ സഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ നൽകണം.കർഷകർ നിർദ്ദിഷ്ട അപേക്ഷ അതത് പഞ്ചായത്തിലെ വെറ്ററിനറി ഡിസ്പൻസറി / ഹോസ്പിറ്റലുകളിലാണ് സമർപ്പിക്കേണ്ടത്.അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി വേണം...
1. പഞ്ചായത്ത് ദുരിദാശ്വാസ കമ്മിറ്റി സാക്ഷ്യപത്രം. ഇതിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ, വെറ്ററിനറി സർജൻ എന്നിവർ ഒപ്പ് രേഖപ്പെടുത്തണം.
2. കർഷകന്റെ ആധാർ കാർഡിന്റെ പകർപ്പ്.
3. കർഷകന്റെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്.
4. നാശനഷ്ടങ്ങളുടെ
ഫോട്ടോ (തൊഴുത്തിന്റെ
കേടുപാടുകൾ, ചത്ത
കന്നുകാലികളുടെ
ഫോട്ടോ etc)
ലഭ്യമാണെങ്കിൽ.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള വെറ്ററിനറി ഹോസ്പിറ്റൽ / ഡിസ്പൻസറിയുമായി ബന്ധപ്പെടുക.
അപേക്ഷയുടെയും ,
സാക്ഷ്യപത്രത്തിന്റെയും മാതൃക ഇതോടൊന്നിച്ച് ഉള്ളടക്കം ചെയ്യുന്നു.