അഖില കേരള കോളജ് വായന മത്സരം: അപേക്ഷ ക്ഷണിച്ചു:
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കോളജ് വിദ്യാർത്ഥികൾക്കായി (ഡിഗ്രിതലം വരെ) വായനമത്സരം സംഘടിപ്പിക്കുന്നു. ജില്ല, സംസ്ഥാനം എന്നീ രണ്ട് തലങ്ങളിലായാണ് മത്സരം. വായനമത്സരം ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അപേക്ഷാഫോറം പൂരിപ്പിച്ച് ആഗസ്റ്റ് 31നകം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിലേക്ക് അയയ്ക്കണം. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വെബ്‌സൈറ്റ് (www.kslc.in) / ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസ് എന്നിവിടങ്ങളിൽ ഫോറം ലഭിക്കും.
അർഹരായവരെ അതതു ജില്ലയിലെ മത്സരത്തിനു ക്ഷണിക്കും. ജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് സംസ്ഥാനതലത്തിൽ പങ്കെടുക്കുക. വിജയികൾക്ക് ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവും പുസ്തകങ്ങളും സമ്മാനമായി നൽകും.