കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം
കേന്ദ്ര സർക്കാർ നിയോഗിക്കപ്പെട്ട പ്രതിനിധികൾ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് സന്നർശിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം നടത്തുന്നതുമായി ബന്ധപെട്ടു കേന്ദ്ര സർക്കാർ നിയോഗിക്കപ്പെട്ട പ്രതിനിധികൾ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് സന്നർശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളായ MGNREGS, PMAY, SAGY, DDUGKY, പെൻഷൻ തുടങ്ങിയ പദ്ധതികളുടെ പുരോഗതി വിലയിരുതുന്നതിനായി ഫീൽഡ്‌തല പരിശോധനയും, രേഖകളുടെ പരിശോധനയും നടന്നു. ഇതുമായി ബന്ധപെട്ട എൻട്രി മീറ്റിംഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റഹ്‌മ മുജീബ്, സ്ഥിരം സമിതി അധ്യക്ഷരായ കെ എൻ ബഷീർ, ഷഹർബാനു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ പി കെ, വാർഡ് മെമ്പർമാരായ ഷാഹിദ. ഡി, അബ്ദുള്ള മൗലവി, സാറാബി, രശ്മി, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, വി ഇ ഒ തുടങ്ങിയവർ പങ്കെടുത്തു.
പരിശോധനക്ക് കേന്ദ്ര പ്രതിനികളായ
റമീസ്, പത്മാവതി, ജില്ലാതല ഉദ്യോഗസ്ഥ ദേവകി തുടങ്ങിയവർ നേതൃത്വം നൽകി.