ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയത്തിന്ന് ആത്മാവ് നൽകുന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി
മാവൂർ: രാഷ്ട്രീയ പ്രവർത്തനങ്ങൾ ആത്മാവുള്ളതാവണമെങ്കിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ അതിൻറെ ഭാഗമാകണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി അഭിപ്രായപ്പെട്ടു ചെറൂപ്പയിൽ ശാഖാ മുസ്ലിം ലീഗ് നിർമ്മിച്ച രണ്ടാമത് ബൈത്തുറഹ്മയുടെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ ലീഗ് പ്രസിഡണ്ട് സെൻറ് എ കെ മുഹമ്മദലി അധ്യക്ഷനായി. സുപ്രഭാതം മാനേജിങ് എഡിറ്റർ നവാസ് പൂനൂർ, വികെ റസാഖ്, ഉമ്മർ ചെറൂപ്പ, ഒ എം നൗഷാദ്, യു.എ ഗഫൂർ, പി. ബീരാൻകുട്ടി, കുട്ടി, കെ. ഉസ്മാൻ, ടി.കെ അബ്ദുള്ള കോയ, എ.കെ ഉമ്മർ, കാമ്പുറത്ത് മുഹമ്മദ്,എം. ഇസ്മയിൽ, കെഎംസിസി പ്രതിനിധി ഉമ്മർ താഹ, ഹബീബ് ചെറുപ്പ ,യു അസീസ്, എ കെ അബൂബക്കർ സിദ്ദീഖ് ,സൻസീർ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം.ടി റഷീദ് സ്വാഗതവും സെക്രട്ടറി കെ എം അബ്ദുള്ള നന്ദിയും പറഞ്ഞു. ചിത്രം കുറിപ്പ്: ചെറൂപ്പയിൽ ശാഖാ മുസ്ലിം ലീഗ് നിർമ്മിച്ച ച്ച ബൈതുറഹ്മയുടെ താക്കോൽദാനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി നിർവ്വഹിക്കുന്നു