മലപ്പുറം ജില്ലയിൽ കെട്ടിട നിർമാണങ്ങൾക്ക് നിരോധനം:
കാലവർഷം സജീവമായി തുടരുന്ന സാഹചര്യത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അപകടകരമായതിനാൽ മലപ്പുറം ജില്ലയിലെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ദുരന്ത നിവാരണ നിയമപ്രകാരം 12/08/2019 തീയതിവരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.