പെരുവയൽ കല്ലേരിയിൽ വീണ്ടും വൻ അപകടങ്ങൾക്കു സാധ്യത
ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് ഇട്ടതിനു ശേഷം മൂടിയ കുഴി , പ്രളയം കാരണം പുഴവെള്ളം വന്ന് താഴ്ന്ന് പോയതുകൊണ്ട് ഒരു ഗർത്തം രൂപപ്പെട്ടിരിക്കുന്നു. പൂവ്വാട്ടു പറമ്പ കല്ലേരി അങ്ങാടിയിൽ. ഇന്ന് 9.45 ന് കല്ലേരിയിൽ ഒരു മിനിലോറി കുടിവെള്ളവുമായി ഗർത്തത്തിൽ ടയർ കുടുങ്ങി മറയാൻ പോയി ,എന്നാൽ നാട്ടുകാരുടെയും വണ്ടിക്കാരുടെയും അക്ഷീണ ശ്രമത്തിൽ അവർ വണ്ടി ആ ഗർത്തത്തിൽ നിന്നും ഉയർത്തി വീണ്ടും യാത്ര തുടരാൻ അനുവദിച്ചു. എല്ലാവരും ശ്രദ്ധിക്കുക ......... അധിക്യതർ ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ഒരു പാട് അപകടങ്ങൾ പതിവാകും.