Peruvayal News

Peruvayal News

സ്കോളർഷിപ്പിന് അപേക്ഷിക്കാം. എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കന്ററി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാർസി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ്‌വൺ മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2019-20 വർഷത്തിൽ നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 


ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട, കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്ത, തൊട്ട് മുൻവർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കന്ററി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ  XI, XII തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾ മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. കോഴ്‌സിന്റെ മുൻവർഷം സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ മുൻവർഷത്തെ രജിസ്‌ട്രേഷൻ ഐ.ഡി ഉപയോഗിച്ച് പുതുക്കലിന് അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in ലൂടെ ഒക്‌ടോബർ 31ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണം. സ്‌കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in,  www.collegiateedu.kerala.gov.in.  ഫോൺ: 9446096580, 9446780308, 0471-2306580. ഇ-മെയിൽ: postmatricscholarship@gmail.com .
Don't Miss
© all rights reserved and made with by pkv24live