Peruvayal News

Peruvayal News

ഉജ്ജ്വല പദ്ധതി' നടത്തിപ്പിന്‌ സന്നദ്ധസംഘടനകൾക്ക് അപേക്ഷിക്കാം:

ഉജ്ജ്വല പദ്ധതി' നടത്തിപ്പിന്‌ സന്നദ്ധസംഘടനകൾക്ക് അപേക്ഷിക്കാം:


'ഉജ്ജ്വല പദ്ധതി' പ്രകാരം മനുഷ്യക്കടത്ത് തടയൽ, സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തേക്കുള്ള മടക്കി അയയ്ക്കൽ തുടങ്ങിയ ഘടകങ്ങളിൽ ഏതെങ്കിലും ഒരെണ്ണമോ, കൂടുതലോ നടപ്പാക്കുന്നതിന് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും ഈ മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തന പരിചയമുള്ളതുമായ സന്നദ്ധസംഘടനകളാണ് അപേക്ഷിക്കേണ്ടത്. 
താത്പര്യമുള്ളവർ കേന്ദ്രസർക്കാരിന്റെ പുതുക്കിയ ഉജ്ജ്വല മാനദണ്ഡങ്ങൾ പ്രകാരം നിശ്ചിത മാതൃകയിൽ പ്രൊപ്പോസൽ തയാറാക്കി ആഗസ്റ്റ് 15നകം ഡയറക്ടർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷയുടെ ഒരു കോപ്പി dwcdotvpm@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് wcd.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
വാണിജ്യാടിസ്ഥാനത്തിൽ ലൈംഗികചൂഷണത്തിന് സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയുകയും, ചൂഷണത്തിന് ഇരയാകുന്നവരുടെ സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തേക്ക് മടക്കി അയയ്ക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുന്ന പദ്ധതിയാണ് 'ഉജ്ജ്വല'. പദ്ധതി നടപ്പാക്കാനുള്ള ഫണ്ടിൽ 60 ശതമാനം തുക കേന്ദ്ര സർക്കാരും, 30 ശതമാനം തുക സംസ്ഥാന സർക്കാരും നൽകും. 10 ശതമാനം തുക സന്നദ്ധ സംഘടനകൾ വഹിക്കണം.
Don't Miss
© all rights reserved and made with by pkv24live