മടവൂർ സർവീസ് സഹകരണ ബാങ്ക്
അബ്ദുൽ അസീസ് മാസ്റ്റർ പ്രസിഡന്റ്
മടവൂർ : മടവൂർ സർവീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ ഭരണം യു.ഡി.ഫ് നില നിറുത്തി. ബാങ്ക് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ കെ. അബ്ദുൽ അസീസ് മാസ്റ്ററും വൈസ് പ്രസിഡന്റ് ആയി ജനതാദളിലെ രാമൻ എന്നവരും തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി മുസ്ലിം ലീഗിലെ യു.പി.അസീസ് മാസ്റ്റർ, പി.കെ. ഹനീഫ,നജ്മുന്നിസ മില്ലത്ത്, ടി.പി.ഹഫ്സത്ത് കോൺഗ്രസ്സിലെ ടി.വി.അബൂബക്കർ, ജനാർദ്ദനൻ മടവൂർ മുക്ക്, ഗോപാലൻ അംഗത്തായി, ബിന്ദു തുടങ്ങിയവർ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന ഒരു സീറ്റിൽ യൂസുഫ് പുല്ലാളൂർ വിജയിച്ചു. ബാങ്ക് ഭരണസമിതിയുടെ അനുമോദന യോഗത്തിൽ സി.പത്മനാഭ കുറുപ്പ്, കെ.പി.മുഹമ്മദൻസ്, ചോലക്കര മുഹമ്മദ് മാസ്റ്റർ, കെ. കുഞ്ഞാമു, വി.കെ.സുബൈർ, എ.പി.നാസർ മാസ്റ്റർ, ടി. അലിയ്യി മാസ്റ്റർ, പി.കെ.കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ,സലാം കൊട്ടക്കാവയൽ, കാസിം കുന്നത്ത്, ടി. അബ്ദുറഹിമാൻ മാസ്റ്റർ, വി.സി. റിയാസ്ഖാൻ, ഫൈസൽ പുല്ലാളൂർ, കെ.കെ. മുജീബ്, എ.പി.യൂസുഫലി, അഡ്വ. അബ്ദുറഹിമാൻ മുക്ക് തുടങ്ങിയവർ സംബന്ധിച്ചു