ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ സമരം ശക്തമാക്കും -കെ.സി.അബു
ദേശീയ വിദ്യാഭ്യാസ നയത്തിലെ അപാകതകൾ തിരുത്തുക ,
ഖാദർ കമ്മീഷൻ റിപ്പോർട്ട് തള്ളികളയുക,
മെഡിസെപ്പിലൂടെ ജീവനക്കാരെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റ നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മുൻ ഡിസിസി പ്രസിഡണ്ട് കെ.സി.അബു ഉദ്ഘാടനം ചെയ്തു.ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരായുള്ള പൊതുവികാരം മാനിക്കാതെ മുന്നോട്ട് പോകുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കാലാകാലങ്ങളിൽ ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ 'പൊതുവിദ്യാഭ്യാസ 'മേഖലയെ തകർക്കുന്ന 'സമീപമാണ് നടത്തുന്ന തെന്നും,അതിന്റെ ഭാഗമായാണ് ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ ഗവൺമെന്റ് തിടുക്കം 'കാട്ടുന്നതെന്നുംകെ.സി അബു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കുരങ്ങന്റെ കൈയ്യിൽ പൂമാല കിട്ടിയ അവസ്ഥയിലാണ് വിദ്യാഭ്യാസ മേഖലയെന്നും യു ഡി ഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ ഉണർവ് തകർക്കരുതെന്നുംമുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർപാണ്ടിശാല ആവശ്യപ്പെട്ടു. മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം ചെയർമാൻ ടി.കെ.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.മൂസ്സ, കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി എൻ ശ്യാംകുമാർ, കെ എസ് ടി യു സംസ്ഥാന സെക്രട്ടറി പി.കെ.അസീസ്, കൺവീനർ കെ.പി.സാജിദ്, സെബാസ്റ്റ്യൻ ജോൺ ,അശോക് കുമാർ, ജലീൽ പാണക്കാട്, ഉമ്മർ ചെറുപ്പ, കൃഷ്ണൻ നമ്പൂതിരി, അനിൽകുമാർ, കെ.സനോജ് പ്രസംഗിച്ചു