വിഷൻ പള്ളിത്താഴം അവാർഡ് ദാനം
മടവൂർ : വിഷൻ പള്ളിത്താഴം സംഘടിപ്പിച്ച.മോഡൽ LSS ടാലന്റ് സെർച്ച് പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മൈമൂന ഹംസ നിർവ്വഹിച്ചു . സമൂഹത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും വിദ്യാഭ്യാമല്ലാതെ മറ്റ് ഒരു മാർഗവും ഇല്ലെന്നും ഒരു രാജ്യത്തിന്റെ എറ്റവും വലിയ സമ്പത്ത് എന്നത് വിദ്യാഭ്യാസമുള്ള ജനതയാണെന്നും. ബ്ലോക്ക് പ്രസിഡണ്ട് ഉൽഘാടന പ്രസംഗത്തിൽ വിദ്യാത്ഥികളോട് സംവദിച്ചു. ചടങ്ങിൽ പി സി സഹീർ മാസ്റ്റർ അധ്യക്ഷം വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിസി റിയാസ് ഖാൻ, ഫാറൂഖ് മാസ്റ്റർ, സലാം എ.പി എന്നിവർ ആശംസകൾ അർപ്പിച്ചു കൊടുവള്ളി ബി ആർ സി ട്രയിനർ ശ്രീ കുണ്ടായി മാസ്റ്റർ വിദ്യാകൾക്ക് ക്ലാസ് എടുത്തു ചടങ്ങിൽ എപി യൂസഫ് അലി സ്വാഗതവും പി. അബൂബക്കർ നന്ദിയും പറഞ്ഞു