Peruvayal News

Peruvayal News

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് സായാഹ്ന ഡിപ്ലോമ:

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് സായാഹ്ന ഡിപ്ലോമ:


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരിയിലെ സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്ററിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് സായാഹ്ന ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ബി.ഇ, പോളിടെക്‌നിക് ഡിപ്ലോമ, ബി.എസ്.സി (ഫിസിക്‌സ്/കെമിസ്ട്രി) എന്നിവയാണ് യോഗ്യത. തൊഴിൽപരിചയം ഉള്ളവർക്ക് മുൻഗണന. വ്യവസായശാലകളിൽ സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് നിയമനത്തിനുള്ള അംഗീകൃത യോഗ്യതയായ കോഴ്‌സിന് കേരളത്തിലും വിദേശത്തും ധാരാളം തൊഴിൽസാധ്യതകൾ ഉണ്ട്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 500 രൂപയ്ക്ക് നേരിട്ടും 600 രൂപയ്ക്ക് തപാലിലും ആഗസ്റ്റ് ഏഴ് മുതൽ സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്ററിൽ ലഭിക്കും. തപാലിൽ വേണ്ടവർ അസിസ്റ്റന്റ് ഡയറക്ടർ സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്റർ, കളമശേരി, എറണാകുളം, പിൻ-683104 എന്ന പേരിൽ 600 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് അതേ വിലാസത്തിലപേക്ഷിക്കണം. അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 22 അഞ്ച് മണിക്ക് മുൻപ് സീനിയർ ജോയന്റ് ഡയറക്ടർ (ഇ.സി.എസ്), സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പത്മവിലാസം റോഡ്, തിരുവനന്തപുരം-23 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2556530, 9847217424. വെബ്‌സൈറ്റ്: www.sdcentre.org.
Don't Miss
© all rights reserved and made with by pkv24live