ആംബുലൻസ് ഡ്രൈവറിന്റെ താല്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരു ആംബുലൻസ് ഡ്രൈവറിന്റെ താല്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഈമാസം ഒൻപതിന് വൈകിട്ട് അഞ്ചിനു മുൻപായി പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ 12ന് ഉച്ചയ്ക്ക് 12 മണിക്ക് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കും. യോഗ്യത: എഴാം ക്ലാസ്സ് പാസ്സ്, ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 25നും 50നും മധ്യേ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ താമസിക്കുന്നവർക്ക് മുൻഗണന.