ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം:
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, കായചികിത്സ വകുപ്പുകളിൽ കരാർ നിയമനത്തിന് 20ന് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം വേണം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഓഫീസിൽ ഹാജരാകണം.