മേഴ്‌സി ചാൻസ് പരീക്ഷ ഒക്‌ടോബർ 14 മുതൽ തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി സെന്ററുകളിൽ നടത്തും.
സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം നടത്തുന്ന, 2010 അധ്യയന വർഷത്തിലോ അതിനു മുമ്പോ പ്രവേശനം നേടിയ ത്രിവത്സര ഡിപ്ലോമ വിജയകരമായി പൂർത്തിയാക്കാത്തവർക്കായുള്ള മേഴ്‌സി ചാൻസ് പരീക്ഷ ഒക്‌ടോബർ 14 മുതൽ തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി സെന്ററുകളിൽ നടത്തും. അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ www.tekerala.org ൽ 30 മുതൽ ലഭ്യമാകും. പരാതികളുള്ളവർ നേരിട്ട് ബോധിപ്പിക്കണം. പരീക്ഷയ്ക്ക് യഥാസമയം അപേക്ഷിക്കാൻ കഴിയാതെ പോയവർ ഒക്‌ടോബർ മൂന്നിന് മുമ്പ് നിയതമാതൃകയിൽ ഫീസടച്ച് അപേക്ഷ നേരിട്ട് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ എത്തിക്കണം. ഫോൺ: 0471-2775421.