Peruvayal News

Peruvayal News

തിരുവോണം ബമ്പർ-2019 ഭാഗ്യക്കുറി 19ന്‌ നറുക്കെടുക്കും

തിരുവോണം ബമ്പർ-2019 ഭാഗ്യക്കുറി 19ന്‌ നറുക്കെടുക്കും


കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനം അടങ്ങുന്ന തിരുവോണം ബമ്പർ-2019 ഭാഗ്യക്കുറി 19ന്‌ നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ സ്ഥിരം വേദിയിൽ മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനം നറുക്കെടുക്കുക. ജനപ്രതിനിധികൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, സാമൂഹിക, സാംസ്‌കാരിക രംഗത്തുളളവർ തുടങ്ങിയവർ ഉൾപ്പെട്ട സമിതിയാണ് നറുക്കെടുപ്പ് നടത്തുന്നത്. ഒരു മണിക്കുറിനുളളിൽ മുഴുവൻ സമ്മാനങ്ങളുടേയും നറുക്കെടുപ്പ് പൂർത്തിയാവും. മുന്നൂറ് രൂപ വിലയുളള ഓണം ബമ്പർ ടിക്കറ്റ് ജൂലൈ 18നാണ് വില്പന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഏകദേശം മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. നറുക്കെടുപ്പ് തത്‌സമയ സംപ്രേഷണം കൈരളി, ജയ്ഹിന്ദ്, ജീവൻ, കൗമുദി ചാനലുകളിൽ ലഭ്യമാണ്.
Don't Miss
© all rights reserved and made with by pkv24live