വനിതാ പോളിടെക്നിക് കോളേജിൽ നടത്തിവരുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിന്റെ 2019-2020 അധ്യയന വർഷത്തിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ പാസ്സായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ നടത്തിവരുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിന്റെ 2019-2020 അധ്യയന വർഷത്തിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ പാസ്സായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2019 ജൂലൈ 31ന് 35 വയസ്സ് കവിയരുത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിലെ അപ്പാരൽ & ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായി ബന്ധപ്പെടുക. ഫോൺ: 7560972412, 9400333230.