പൂനൂര്‍ ഗവ. ഹയര്‍ സെ്ക്കന്ററി സ്‌ക്കൂളില്‍ സര്‍ഗം 2019 ഉദ്ഘാടനം ചെയ്തു
പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെ്ക്കന്ററി സ്‌ക്കൂളില്‍ സ്കൂൾ കലോത്സവം "സര്‍ഗം 2019" സാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ മജീദ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എന്‍ അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഇ.വി അബ്ബാസ് ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു.
പി. രാമചന്ദ്രന്‍, എ.വി മുഹമ്മദ്, കെ.കെ ഷൈജു, എ.പി ജാഫര്‍ സാദിഖ്, ഹസീന, അനശ്വര എസ്. എല്‍, സ്‌നേഹ എസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപാള്‍ റെി ജോര്‍ജ് സ്വാഗതവും കലോല്‍സവം കണ്‍വീനര്‍ നദീറ എ കെ എസ് നന്ദിയും രേഖപ്പെടുത്തി.