മരട് ഫ്‌ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപവീതം നല്‍കണമെന്ന് സുപ്രീം കോടതി
മരട് ഫ്ളാറ്റ് ഉടമകൾക്ക് സർക്കാർ ഉടൻതന്നെ 25 ലക്ഷംരൂപ താൽക്കാലിക നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി നിർദേശം. നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിർമാതാക്കളിൽനിന്ന് ഈടാക്കും. നഷ്ടപരിഹാരം പൂർണ്ണമായും നിർമാതാക്കളിൽ നിന്ന് ഈടാക്കുമെന്നും, കോടതിയുടെ നിർദ്ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക ഉടൻ സമർപ്പിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒക്ടോബർ 11ന് പൊളിക്കൽ നടപടികൾ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയിൽ പറഞ്ഞു.
ഫ്ളാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷംരൂപ നാല് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നും എന്നും കോടതി നിർദ്ദേശിച്ചു. ഫ്ളാറ്റുകളുടെ നഷ്ടപരിഹാരം നിശ്ചയിക്കാനായി റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഹരീഷ് സാൽവേ കോടതിയെ അറിയിച്ചു.
നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിർമാതാക്കളിൽനിന്നും ഈടാക്കാൻ അനുവദിക്കണമെന്ന സാൽവേയുടെ വാദം അംഗീകരിച്ച കോടതി, നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു. നഷ്ടപരിഹാരം പൂർണ്ണമായും നിർമാതാക്കളിൽ നിന്ന് ഈടാക്കുമെന്നും, കോടതിയുടെ നിർദ്ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക ഉടൻ സമർപ്പിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.