കായിക അവാർഡുകൾക്ക് 30 വരെ അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ 2018 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുളള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/സ്‌കൂൾ/സെൻട്രലൈസ്ഡ് സ്‌പോർട്‌സ് വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ/വനിതാ കായിക താരങ്ങൾക്കുളള അവാർഡ് എന്നിവക്കായി 30 വരെ അപേക്ഷിക്കാം. സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. അവാർഡുകളുടെ മാനദണ്ഡവും വിശദവിവരങ്ങളും www.sportscouncil.kerala.gov.in ൽ ലഭിക്കും.