പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ ഫെലോഷിപ്പ്; സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
പട്ടികവർഗവിഭാഗം വിദ്യാർഥികൾക്കുള്ള ഗവേഷണ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ഫെലോഷിപ്പ് ആൻഡ് സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി. സ്റ്റുഡന്റ് എന്നാണ് കേന്ദ്രസർക്കാരിന്റെ ട്രൈബൽ അഫയേഴ്സ് മന്ത്രാലയം നൽകുന്ന ഗവേഷണ ഫെലോഷിപ്പിന്റെ പേര്. ഒരുവർഷം 750 ഫെലോഷിപ്പുകളാണ് അനുവദിക്കുക.
യോഗ്യത: എ.ഫിൽ., പിഎച്ച്.ഡി. കോഴ്സുകളിൽ റഗുലർ/ഫുൾടൈം അടിസ്ഥാനത്തിൽ പ്രവേശനം നേടിയിരിക്കണം. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനപ്രക്രിയയിൽ പങ്കെടുക്കുന്നവർക്ക് ഇളവനുവദിച്ചിട്ടുണ്ട്.
എം.ഫിലിന് രണ്ടുവർഷത്തേക്കും പിഎച്ച്.ഡി.ക്ക് അഞ്ചുവർഷത്തേക്കും ഫെലോഷിപ്പ് അനുവദിക്കും. എം.ഫിലിനുശേഷം പിഎച്ച്.ഡി. ചെയ്യാൻ താത്പര്യമുള്ളവർക്ക് എം.ഫിൽ. പഠനത്തിന് രണ്ടുവർഷത്തേക്കും പിഎച്ച്.ഡി.ക്ക് മൂന്നുവർഷത്തേക്കും ഫെലോഷിപ്പ് ലഭിക്കും.
ഫെലോഷിപ്പ് തുക: എം.ഫിൽ -25,000 രൂപ, പിഎച്ച്.ഡി. -28,000 രൂപ. കണ്ടിൻജൻസി ഗ്രാന്റും ലഭിക്കും.
അവസാനതീയതി: സെപ്റ്റംബർ 30.
വിവരങ്ങൾക്ക്: https://tribal.nic.in/nfs.aspx