Peruvayal News

Peruvayal News

സി എച്ച് സെന്റർ വെട്ടുപാറ ഡയാലിസിസ് @365 മൂന്നാം ഘട്ട ഫണ്ട്‌ കൈമാറ്റം നടത്തി.

സി എച്ച് സെന്റർ വെട്ടുപാറ
ഡയാലിസിസ് @365 മൂന്നാം ഘട്ട ഫണ്ട്‌ കൈമാറ്റം നടത്തി.


 എടവണ്ണപ്പാറ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിവരുന്ന വെട്ടുപാറ സി എച്ച് സെന്റർ വൃക്കരോഗം പിടിപെട്ട്  ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നവർക്ക് സഹായമെന്നോണം നടപ്പിലാക്കിയ
'ഡയാലിസിസ് @365' പദ്ധതിയുടെ മൂന്നാംഘട്ട ഫണ്ട് കൈമാറ്റം മെഡിക്കൽ കോളേജ് സി എച്ച് സെന്റർ കൺവീനർ എം എ റസാഖ് മാസ്റ്റർ വെട്ടുപാറ സി എച്ച് സെന്റർ ട്രെഷറർ എം.സി.സലാം എന്നവർക്ക് നൽകികൊണ്ട് നിർവഹിച്ചു. അബ്ദുൽ വാരിസ്.വി.ടി 
പദ്ധതി വിശദീകരിച്ചു.
 സെന്റർ ചെയർമാൻ കെ എം എ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി സഈദ്, എം സി സലാം, കെ എം ഉമ്മർ ബാബു, കോ- ഓഡിനേറ്റർ കെ പി നൗഷാദ്, വി അലി മൗലവി, അസീസ് മാസ്റ്റർ കെ ടി, ജാഫർ കൊണ്ടോട്ടി, സി ടി റഫീഖ്, അബ്ദുൽ വാരിസ് വി ടി, അനസ് പി പി സംസാരിച്ചു. കൺവീനർ കെ വി എ സലാം സ്വാഗതവും അസി. കോ ഓഡിനേറ്റർ നവാസ് ശരീഫ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live