പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഉദ്ഘാടനം 4 ന്
പെരുവയല്‍ ഗ്രാമപഞ്ചായത്തിന് സ്വന്തമായി പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി ഒക്ടോബര്‍ നാലിന് മൂന്ന് മണിക്ക് നിര്‍വ്വഹിക്കും. കല്ലേരി കൊണാറമ്പിലാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി കെട്ടിടം തയ്യാറാക്കിയത്.
സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് വ്യവസായ എസ്‌റ്റേറ്റ് കെട്ടിടമായിരുന്ന ഇവിടം 25 ലക്ഷം രൂപ ചെലവഴിച്ച് പ്രാഥികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടമാക്കി മാറ്റിയത്. ഒ പി, വെയിറ്റിംഗ് ഏരിയ, ഡോക്ടേര്‍സ് റൂം, ഫാര്‍മസി, പാലിയേറ്റീവ് കെയര്‍ റൂം, ഓഫീസ് റൂം എന്നിങ്ങനെ 10 റൂമുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. പെരുവയല്‍, പെരുമണ്ണ, മാവൂര്‍ എന്നിവിടങ്ങളിലുള്ള 200 ഓളം രോഗികളാണ് ദിനംപ്രതി ഇവിടെ പരിശോധനക്കായെത്തുന്നത്.
മാസത്തില്‍ ആറു ദിവസം കുത്തിവെപ്പ് ഉണ്ട്. ദിവസവും ഒപിയും ബുധനാഴ്ച ജീവിതശൈലിരോഗ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. ഡോക്ടേഴ്‌സ്, നഴ്‌സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നിവരെ കൂടാതെ 10 ഫീല്‍ഡ് സ്റ്റാഫാണുള്ളത്.