മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
പൗൾട്രി ക്ലബ്ബ് ആരംഭിച്ചു.
മൃഗ സംരക്ഷണ വകുപ്പ് മുഖേന മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പൗൾട്രി ക്ലബ്ബ് മുതുവല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ആയതിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ നിർവഹിച്ചു.സ്കൂളിലെ 50 കുട്ടികൾക്ക് 5 മുട്ടക്കോഴി വീതം നൽകി. കുട്ടികളിൽ സഹജീവി കളോടുള്ള കരുണയും സ്വയം സമ്പാദ്യശീലം വളർത്തുകയും നാട്ടിൽ മുട്ടയുടെ ലഭ്യത വർധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
വെറ്റിനറി സർജൻ ഡോ.കെ.ബിന്ദു പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ. ബഷീർ,
വാർഡ് മെമ്പർ കെ ഒ രാധാകൃഷ്ണൻ, പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ, സ്കൂളിലെ പ്രിൻസിപ്പൽ താര ബാബു, ഹെഡ്മാസ്റ്റർ നാരായണൻ, പി ടി എ വൈസ് പ്രസിഡന്റ് സൈതലവി, അജീഷ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.