പെരുവയൽ ഗ്രാമ പഞ്ചായത്ത്:
പാഠം ഒന്ന്, പാടത്തേക്ക്.
കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി
പെരുവയൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റ കീഴിൽ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൽ എൽ പി എസ്, പെരിങ്ങാളം ഹെയർസെക്കണ്ടറി സ്കൂൾ, എന്നീ രണ്ട് സ്കൂളുകളിലെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പരിപാടി പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജില്ലയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ദിവ്യ സ്വാഗതം പറഞ്ഞു.
കുട്ടികൾക്ക് നെല്ലിനെ സംബന്ധിച്ചും നെൽകൃഷി ചേയ്യേണ്ട രീതിയും, പഴയ കാല നെൽകൃഷി ഉപകരണങ്ങൾ പ്രദർശിപ്പിക്കൽ, നാടൻ പാട്ടുകൾ പാടിയും പരിപാടി ഭംഗിയാക്കി.കുട്ടികളിൽ കൃഷിയോട് ഉള്ള താൽപര്യം ഉണ്ടാക്കുകയും അതു വഴി ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.