ഫോക്കസ് ഇൻവിഗ്ഗോറേഷൻ സമ്മിറ്റ് കുടുംബ സംഗമം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി ...
സൗദി അറേബ്യയുടെ 89th നാഷണൽ ഡേ യോട് അനുബന്ധിച്ചു ഫോക്കസ് ജുബൈൽ സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച ജുബൈൽ- ദഹ്റാൻ ഹൈവേയിലുള്ള ത്വയ്യിബ ഇസ്തിറാഹയിൽ വച്ചു നടത്തിയ ഫോക്കസ് ഇൻവിഗ്ഗോറേഷൻ സമ്മിറ്റ് കുടുംബ സംഗമം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി ...
രാവിലെ 9.00 മണി മുതൽ ആരംഭിച്ച പരിപാടിയിൽ ഫോക്കസ് സൗദി ജുബൈൽ ചാപ്റ്റർ സി.ഒ.ഒ ഷുക്കൂർ മൂസ സ്വാഗത പ്രഭാഷണവും സി.ഇ.ഒ ഷഫീഖ് പി.എൻ അദ്ധ്യക്ഷതയും വഹിച്ചു ...
ഫാറൂഖ് എടത്തനാട്ടുകര ജുമുഅക്ക് നേതൃത്വം നൽകി ... ഇന്ററാക്ഷൻ സെഷന്റെ ഭാഗമായി നടത്തപ്പെട്ട യൂത്ത് എംപവർമെന്റ് എന്ന വിഷയത്തിൽ ഫോക്കസ് സൗദി സിഇഒ ഷബീർ വെള്ളാടത്തിന്റെ അവതരണം ആധുനിക കാലഘട്ടത്തിൽ യുവ ശാക്തീകരണത്തിന്റെ ആവശ്യകതകൾ ഉണർത്തുന്നതായി ...
സൗദിയിലെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് യാത്ര തിരിക്കുന്ന ഫോക്കസ് അംഗം റിയാസിന് അംഗങ്ങൾ യാത്രഅയപ്പ് നൽകി. ഫോക്കസ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ടിപ്സ് മോഡൽ എൻട്രൻസ് എക്‌സാമിനേഷനിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നിന്നും റാങ്ക് കരസ്ഥമാക്കിയ ഷോൺ ഇസോ ജേക്കബിന് ഫോക്കസ് സൗദി സിഇഒ ഷബീർ വെള്ളാടത്ത് അവാർഡ് നൽകി ആദരിച്ചു ... ഫോക്കസ് റംസാൻ ക്വിസിലെ വിജയി ആയ ഫഹ്‌മ നൗഫലിനെയും , ഹജ്ജ്-2019 നു വളന്റിയർ സേവനം നൽകിയ ഫൈസൽ പുത്തലത്തിനെയും മൂസക്കുട്ടിയെയും ചടങ്ങിൽ ആദരിച്ചു...
തിരക്ക് പിടിച്ച സൈബർ യുഗത്തിൽ വായനാശീലത്തിന്റെ ആവശ്യകതയെ കുറിച്ചു ബ്ലോഗ്ഗർ നൗഷാദ് കുനിയിൽ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.
ഫോക്കസ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഇസ്ലാമിക് ക്വിസും, മുതിർന്നവർക്കായുള്ള ഇൻഡോർ ഔട്ഡോർ ഗെയിമുകളും പരിപാടിയുടെ മാറ്റ് കൂട്ടി ...
കുട്ടികളിലുള്ള അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി ഫോക്കസ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ കുട്ടികൾക്കായുള്ള കളറിങ് , ക്രഫ്റ്റിംഗ് മത്സരങ്ങൾ കൗതുകമുണർത്തുന്നതായി ...ജുബൈൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ റഊഫിന്റെ സജീവ സാന്നിധ്യം മത്സരങ്ങളുടെ ഗുണമേന്മയുള്ള മൂല്യനിർണയത്തിനു സഹായകമായി ... ജൂനിയർ , സീനിയർ കളറിങ് , ക്രഫ്റ്റിംഗ് മത്സരങ്ങളിൽ യാഥാക്രമം വിജയികളായ ഇഷാൻ ,ലിബ, ഹയ്യാൻ , ഫൈസാൻ, അസ്‌റ മെഹ്ദിയ, ദിന എന്നിവർക്കുള്ള സമ്മാനദാനം ഇസ്ലാഹി സെന്റർ നേതാക്കളായ മുജീബ് , ലത്തീഫ് ,സലിം കടലുണ്ടി , അബ്ദുൽ സത്താർ എന്നിവർ ചേർന്ന് നിർവഹിച്ചു ..
പരിപാടികൾക്ക് വിരാമമിട്ട് ഫോക്കസ് അംഗം ഫൈസൽ പുത്തലത്ത് നന്ദി പ്രകാശനം നടത്തി ...