Peruvayal News

Peruvayal News

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന/ജില്ലാ മിഷനുകളിലേയ്ക്ക് അന്യത്ര സേവന/കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന/ജില്ലാ മിഷനുകളിലേയ്ക്ക് അന്യത്ര സേവന/കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 


സംസ്ഥാലതലത്തിൽ ടെക്‌നിക്കൽ എക്‌സിപെർട്ട്-അഗ്രികൾച്ചർ, ഫിനാൻസ് മാനേജർ കം അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസർ എന്നീ തസ്തികകൾ അന്യത്ര സേവന വ്യവസ്ഥയിലും ജില്ലാതലത്തിൽ ഡിസ്ട്രിക്റ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനീയർ തസ്തികയിൽ കരാർ നിയമനവും നടത്തും. ടെക്‌നിക്കൽ എക്‌സ്‌പെർട്ട് തസ്തികയിലേക്ക് സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ ഡയറക്ടറുടെ റാങ്കിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് അഞ്ച് വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. ഫിനാൻസ് മാനേജർ കം അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസർ തസ്തികയിലേക്ക് സാമ്പത്തികവും ഭരണപരവുമായ സൂപ്പർവൈസറി ചുമതലകൾ നിർവഹിച്ചുവരുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. ഡിസ്ട്രിക്റ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനീയർ തസ്തികയിലേക്ക് 14 ജില്ലകളിലും ഓരോ ഒഴിവ് വീതമുണ്ട്. അഗ്രികൾച്ചറൽ എൻജിനീയറിംഗിൽ ബി.ടെക് ബിരുദമാണ് യോഗ്യത. ഈ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനീയറിംഗിൽ ബിരുദം, കൃഷിശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നിവയുള്ളവരെയും പരിഗണിക്കും. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തിന് മുൻഗണന. പ്രതിമാസ ഓണറേറിയം രൂപ 42305. അന്യത്ര സേവന വ്യവസ്ഥയിലേക്ക് നിയമനത്തിനായി കേരള സർവ്വീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പുതലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം. കരാർ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ഈ മാസം 25ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.nregs.kerala.gov.in. ഫോൺ: 0471-2313385, 2314385.
Don't Miss
© all rights reserved and made with by pkv24live