ആയുര്‍വേദ വിധിയും ഇതുതന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിങ്ങനെ ദഹനപ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന പല വിഷമതകളും ഇതോടെ ഉണ്ടായേക്കാം. കഴിച്ചയുടന്‍ കുളിക്കുന്നത് പതിവാക്കുന്നത്- വയറുമായി ബന്ധപ്പെട്ട പല അസുഖങ്ങളിലേക്കും ക്രമേണ വഴിവയ്ക്കാനും സാധ്യതയുണ്ട്. അതിനാല്‍ എപ്പോഴും ഭക്ഷണം കഴിച്ചയുടന്‍ മതിയായ സമയം ശരീരത്തിന് ദഹനത്തിനായി നല്‍കിയ ശേഷം മാത്രം കുളിക്കുക.