Peruvayal News

Peruvayal News

കുന്ദമംഗലത്ത് ജന്ന കോളജ് ലൈബ്രററിയും സാഹിത്യ സെമിനാറും സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലത്ത് ജന്ന കോളജ് ലൈബ്രററിയും സാഹിത്യ സെമിനാറും സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു.



കുന്ദമംഗലം :
കുന്ദമംഗലത്ത് ജന്ന കോളജ് ലൈബ്രററിയും സാഹിത്യ സെമിനാറും സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സമസ്ത വിമൺസ് ഇസ്ലാമിക് ആട്സ് കോളജ് (SWIAC) ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ സജാഹ് സർ അദ്ധ്യക്ഷനായി. 




SKSSF സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി ടിപി സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ,  ജില്ലാ സർഗ്ഗലയം കൺവീനർ പി അബ്ദുർറഹീം ആനകുഴിക്കര തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രററിയിലേക്കുള്ള ബുക്സ് കിറ്റ് വിതരണം സൈദലവി മാസ്റ്റർ മുസ്തഫ മാസ്റ്ററെ ഏൽപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഖമറുദ്ധീൻ ദാരിമി, ജുനൈദ് സർ
 അബ്ദുല്ലത്തീഫ് മുസ്ലിയാർ, അബ്ദുർറഹ്മാൻ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.
    ന്യൂസ് റീഡിംഗും, തോട്ട് ഓഫ് ദി വീക്കും യഥാക്രമം പ്ലസ് ടു വിദ്യാർത്ഥികളായ ഫസലുർറഹ്മാനും, മുഹമ്മദ് ജുസൈമും അവതരിപ്പിച്ചു.
 റഫീഖ് ഫൈസി പെരിങ്ങൊളം  സ്വാഗതവും ഫഹദ് കാരന്തൂർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live