ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന്
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാൽക്കെ പുരസ്കാരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു.
നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നൽകി ആദരിച്ചിട്ടുണ്ട്.
1969ൽ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു ബച്ചന്റെ അരങ്ങേറ്റം. പിന്നീട് എഴുപതുകളിലും എൺപതുകളിലും ക്ഷുഭിത യൗവ്വനമായി നിറഞ്ഞുനിന്നു.
പ്രശസ്ത ഹിന്ദി കവി ഡോ. ഹരിവംശറായ് ബച്ചന്റെയും തേജിയുടെയും മകനാണ്.