Peruvayal News

Peruvayal News

കൊയിലാണ്ടി: മുഖ്യമന്ത്രി ഇടപ്പെട്ടു.. പോലീസ് സൂപ്രണ്ടിന് നിർദേശം..

കൊയിലാണ്ടി: മുഖ്യമന്ത്രി ഇടപ്പെട്ടു.. പോലീസ് സൂപ്രണ്ടിന് നിർദേശം.. 
നൗഷാദ് തെക്കയിൽ
കുന്ദമംഗലം
കോഴിക്കോട്
Ph: 9037 147666..


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവർകളുടെ സമക്ഷത്തിങ്കലേക്ക് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് ക്കൈയിൽ സമർപ്പിക്കുന്ന പരാതി..
സർ,
 കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി ഗവൺമെന്റ്  താലൂക്ക് ആശുപത്രിയിൽ ആശുപത്രി ജീവനക്കാർ നിരുത്തരവാദപരമായി പെരുമാറുകയും പനി ബാധിച്ച് അവശനായ ബാലന് ചികിത്സ നിഷേധിക്കുകയും ചെയ്തപ്പോൾ ആ കുട്ടിയുടെ പിതാവ് ഷൈജൽ ഉള്ളിയേരി വിഷയം ഫേസ് ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. ആയതിന്റെ പേരിൽ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി എന്ന പേരിൽ ഇദ്ധേഹത്തിനെതിരെ അഞ്ച് ദിവസങ്ങൾക്ക് ശേഷം ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുകയും ജയിൽ അടക്കപ്പെടുകയും ചെയ്തിരിക്കയാണ്... ഈ നടപടികൾ ഒന്നും തന്നെ ഹോസ്പിറ്റൽ സൂപ്രണ്ട് അറിഞ്ഞിട്ടില്ല എന്നും വാർത്തയിൽ കാണുന്നു... ഷൈജിൽ എന്ന പൗരന് മനുഷ്യത്വ രഹിതമായ നടപടിയാണ് ഇതിൽ കൂടി അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ഇത് കടുത്ത മനുഷ്യവകാശ ലംഘനവും കടുത്ത അനീതിയുമാണ് വിഷയത്തിൽ ഉടൻ തന്നെ ഇടപെടണമെന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടി ശക്തമായ നിയമ നടപടികൾ കൈകൊള്ളണമെന്നും വിനീതമായി അപേക്ഷിക്കുന്നു..
എന്ന്
നൗഷാദ് തെക്കയിൽ
കുന്ദമംഗലം
കോഴിക്കോട്
Ph: 9037 147666..
Don't Miss
© all rights reserved and made with by pkv24live