ചുങ്കം ജംഗ്ഷനിൽ ഇന്റർലോക്ക് സിമന്റ് കട്ടകൾ വിരിക്കാൻ ഭരണാനുമതി.
താമരശ്ശേരി: രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ സിമന്റ് കട്ടകൾ വിരിക്കാൻ ഭരണാനുമതി ലഭിച്ചു. ജംഗ്ഷനിൽ റോഡ് പൊട്ടിപൊളിഞ്ഞ് തകർന്നത് കാരണം ഗതാഗതകുരുക്ക് കൂടുതൽ രൂക്ഷമാവുകയും, വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുകയും ചെയ്തിരുന്നു.
ടെണ്ടർ നടപടികൾ ഉടൻ തന്നെ പൂർത്തീകരിച്ച് പണി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. PWD NH അസി.എക്സിക്യുട്ടീവ് എഞ്ചിനിയർ ജമാലിന്റെയും, എം.എൽ.എ കാരാട്ട് റസാഖിന്റേയും, പോലീസിന്റെയും നിരന്തര ഇടപെടലിന്റെ ഭാഗമായാണ് സിമന്റ് കട്ട വിരിക്കാനുള്ള ഭരണാനുമതി നേടിയെടുക്കാനായത്.