കല്ലായിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു
കോഴിക്കോട്: കല്ലായിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു.
ചെറുതുരുത്തി അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ഫാദിയ(30) എന്നിവരാണ് മരിച്ചത്.
കല്ലായി പാലത്തിന് സമീപം രാത്രി 10.55 ഓടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരെ നാട്ടുകാര്‍ വിവരമറിഞ്ഞെത്തിയ പോലീസിന്റെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.