റീജിയണൽ ഓഫീസർ തസ്തികയിൽ വ്യവസ്ഥകൾക്ക് വിധേയമായി ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും റീജിയണൽ ഓഫീസർ തസ്തികയിൽ വ്യവസ്ഥകൾക്ക് വിധേയമായി ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻജിനിയറിങ്/ആർ.സി.ഐ അംഗീകൃത ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് മുൻഗണന. സംസ്ഥാനത്തെ ഏതുജില്ലയിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം. അപേക്ഷകൾ ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സെപ്റ്റംബർ 30 വൈകുന്നേരം അഞ്ചുമണിക്കകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.hpmc.kerala.gov.in, ഫോൺ: 0471-2347768, 7152, 7153, 7156.