പഞ്ചായത്ത് മെമ്പർക്കെതിരെയുള്ള വധശ്രമം:
പോലീസ് അനാസ്ഥക്കെതിരെ
സമരവുമായി മുസ്ലിംലീഗ്
പെരുമണ്ണ : പുത്തൂർ മഠത്തിൽ ഒരു വീട് കേന്ദ്രീകരിച്ചു നടക്കുന്ന അനാശ്യാസ പ്രവർത്തനങ്ങൾക്കെതിരെ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറും കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിയുമായ നൗഷാദ് പുത്തൂർ മഠത്തെ പെരുമണ്ണ ടൗണിൽ വെച്ച് ബൈക്കിടിച്ച് വധിക്കാൻ ശ്രമിച്ച പ്രതിക്കെതിരെ പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ ശ്രമിക്കാത്ത പന്തീരാങ്കാവ് പോലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ്, പെരുമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്തലീഗ്, പുത്തൂർ മഠം ശാഖ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
പ്രതികളെ പിടികൂടാനും ഇത്തരം സദാചാര വിരുദ്ധ പ്രവർത്തങ്ങൾ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കുമ്മുങ്ങൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ കെ അഹമ്മദ് ചെയർമാൻ, എം ബാബുമോൻ കൺവീനർ, വി പി കബീർ ട്രഷറർ എന്നിവരടങ്ങുന്ന
സമര സമിതി രൂപീകരിച്ചു.
സെപ്റ്റംബർ 23 ന് പെരുമണ്ണയിൽ സമര സംഗമവും ഒക്ടോബർ ആദ്യ വാരത്തിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകും. വി പി കബീർ, പി കെ ഹക്കീം മാസ്റ്റർ, ശംസുദ്ധീൻ പി, ലത്തീഫ് മാസ്റ്റർ, ഐ സൽമാൻ, എം പി സലീം, കുഞ്ഞിമരക്കാർ മലയമ്മ, റഷീദ് മൂർക്കനാട്, വി പി അസൈനാർ, അബ്ദു സലാം പി, പി ടി എ സലാം, ഇ.മുഹമ്മദ്കോയ, നിസാർ പെരുമണ്ണ, മുനീർ പുത്തൂർമഠം, പി എം കോയ, റിയാസ് പുത്തൂർ മഠം പ്രസംഗിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒ എം നൗഷാദ് സ്വാഗതവും ട്രഷറർ കെ ജാഫർ സാദിഖ് നന്ദിയും പറഞ്ഞു