ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വേണം കാർബൺ ന്യൂട്രൽ കേരളം സൈക്കിൾ റാലി കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിന് സ്കൂൾ മാനേജർ കെ ഹസ്സൻ കോയ അധ്യക്ഷതയും, കെപി സാജിദ് സ്വാഗതവും പറഞ്ഞു. എ എം നൂറുദ്ദീൻ, ടി കെ ഫൈസൽ, ഷാനവാസ്, സി ടി ഇല്ല്യാസ്, പി ടി എ വൈസ് പ്രസിഡണ്ട് സലീം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി ക്രൈഫ് പരിപാടിക് നന്ദിയും പറഞ്ഞു